നാടൻപാട്ട് മത്സരം
Wednesday 01 March 2023 1:16 AM IST
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മണിനാദം ജില്ലാതല നാടൻപാട്ട് മത്സരത്തിൽ എടത്വ ദ്രാവിഡ ശബ്ദകല ഒന്നാം സ്ഥാനം നേടി. നൂറനാട് ജയകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രണ്ടാംസ്ഥാനവും മാന്നാർ അവളിടം ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 25000 ,10,000, 5000 പ്രൈസ് മണിയും ട്രോഫിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വിതരണം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ജയിംസ് സാമുവൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ, യൂത്ത് കോഓർഡിനേറ്റർ അനുപ്രിയ, ടീം കേരള ക്യാപ്ടൻ കണ്ണൻ, വൈസ് ക്യാപ്ടൻ രാഹൽ എന്നിവർ സംസാരിച്ചു.