സാംസ്കാരിക വേദി കെട്ടിടം ഉദ്ഘാടനം

Wednesday 01 March 2023 1:17 AM IST
അരൂക്കുറ്റി ഇ.എം.എസ് സാംസ്കാരിക വേദിയുടെ പുനർ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പുസ്തക ചങ്ങലയും കെ.എസ്.ഡി .പി ചെയർമാൻ സി.ബി ചന്ദ്രബാബു നിർവഹിച്ചു

പൂച്ചാക്കൽ : അരൂക്കുറ്റി ഇ.എം.എസ് സാംസ്കാരിക വേദിയുടെ പുനർ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പുസ്തക ചങ്ങലയും കെ.എസ്.ഡി.പി ചെയർമാൻ സി.ബി ചന്ദ്രബാബു നിർവഹിച്ചു. സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കൊപ്പം വായനശാലയും ഗ്രന്ഥശാലയും തുറക്കും. പുസ്തക ചങ്ങലയിലൂട 512 പുസ്തകങ്ങൾ ശേഖരിച്ചു. പ്രസിഡന്റ് എം.എസ്. ഷലി അദ്ധ്യക്ഷനായി. സെക്രട്ടറി വിനു ബാബു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, കെ.ഡി.പ്രസന്നൻ, എൽ.എസ്.സുന്ദരം, രഞ്ജിത്ത് ഇ.എസ്, പി.ടി.പോൾ എന്നിവർ സംസാരിച്ചു.. ട്രഷറർ ഉണ്ണിക്കൃഷ്ണൻ നന്ദി പറഞ്ഞു.