സ്കൂൾ വാർഷികവും യാത്രയയപ്പും

Wednesday 01 March 2023 12:19 AM IST
മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും എ. എം. ആരിഫ് എം പി ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മ: എ.ബി വിലാസം എച്ച്.എസ്.എസ് വാർഷികവും യാത്രയയപ്പ് സമ്മേളനവും എ.എം.ആരിഫ് എം പി ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അധ്യക്ഷനായി . സംസ്ഥാന ബാലാവകാശ കമ്മീഷനംഗം അഡ്വ.ജലജചന്ദ്രൻ സ്കോളർഷിപ്പ് വിതരണം ചെയ്തു. സ്മരണിക പ്രകാശനം സ്കൂൾ മാനേജർ ജെ. ജയലാൽ നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് കെ. കെ.അശോക് കുമാർ ഉപഹാരം സമർപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.ടി .റെജി, പി.സജീവ്, വി.കെ.ഷക്കീല, നിഷ ദയാനന്ദൻ, പി.എസ്.സനൽകുമാർ, ആദിത്യ ഷിബു, ജയശ്രീ, ബിജോ കെ കുഞ്ചറിയ,ബി.എസ്.ബിബിൻ, പ്രസീദ പ്രകാശ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement