തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ 60.27 ശതമാനം പോളിംഗ്
Wednesday 01 March 2023 1:26 AM IST
തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ 60.27 ശതമാനം പോളിംഗ്. ആകെ 9629 വോട്ടർമാരുള്ള തളിക്കുളം ബ്ലോക്ക് ഡിവിഷനിൽ 5803 വോട്ടാണ് പോൾ ചെയ്തത്. ബുധനാഴ്ച പകൽ 10ന് തളിക്കുളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ് തളിക്കുളം നാല് ഡിവിഷൻ. ജി.എം.എൽ.പി സ്‌കൂൾ നോർത്ത്, സി.എസ്.എം സ്‌കൂൾ ഇടശ്ശേരി, തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, തളിക്കുളം ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂൾ, എസ്.എൻ.വി.യു.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെ പതിനാല് ബൂത്തുകളാണുള്ളത്. ഇടതുപക്ഷ സ്ഥാനാർത്ഥി വി. കല ടീച്ചർ, യു.ഡി.എഫ് സ്ഥാനാർത്ഥി ഷീജ രാമചന്ദ്രൻ, എൻ.ഡി.എയുടെ ശ്രീരേഖ ദിലീപ് വാലത്ത്, ജനമുന്നണി സ്ഥാനാർത്ഥി ആരതി, ആംആദ്മിയുടെ ആമിനക്കുട്ടി ഉൾപ്പെടെ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.