മാസ്ക് നീക്കി ഹോങ്കോംഗ്
Wednesday 01 March 2023 6:31 AM IST
ബീജിംഗ് : നീണ്ട 959 ദിവസങ്ങൾക്ക് ശേഷം കൊവിഡ്-19 മാസ്ക് നിയമത്തോട് വിടപറഞ്ഞ് ഹോങ്കോംഗ്. ഇന്ന് മുതൽ ഹോങ്കോംഗിൽ മാസ്ക് കർശനമല്ല. കൊവിഡ് വ്യാപനം തടയാൻ മാസ്ക് നിർബന്ധമാക്കിയുള്ള പ്രോട്ടോക്കോൾ പിന്തുടർന്നിരുന്ന ലോകത്തെ അവസാനത്തെ നഗരങ്ങളിൽ ഒന്നാണ് ഹോങ്കോംഗ്. 2020 ജൂലായ് 15നാണ് ഹോങ്കോംഗിൽ പൊതുഇടങ്ങളിൽ മാസ്ക് കർശനമാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് 1,275 ഡോളർ (1,05,280 രൂപ ) വരെ പിഴ ഈടാക്കിയിരുന്നു.
ചൈനീസ് ഭരണകൂടത്തിന്റെ സീറോ കൊവിഡ് നയം കർശനമായി പിന്തുടർന്ന ഹോങ്കോംഗിൽ ജനജീവിതം സാധാരണനിലയിലെത്തിക്കാൻ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ടൂറിസമടക്കമുള്ള മേഖലകളിൽ നേരിട്ട തിരിച്ചടി സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ ഡിസംബർ മുതൽ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ പ്രാബല്യത്തിൽ വന്നു.