വിക്കിപീഡിയയ്ക്ക് പിഴ ചുമത്തി റഷ്യ

Wednesday 01 March 2023 6:31 AM IST

മോസ്കോ :വിക്കിമീഡിയ ഫൗണ്ടേഷന് 27,000 ഡോളർ ( 22,30,000 രൂപ ) പിഴയിട്ട് റഷ്യൻ കോടതി. വിക്കിപീഡിയയിൽ നിന്ന് സൈന്യത്തെ പറ്റിയുള്ള തെറ്റായ വിവരങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന റഷ്യൻ ഭരണകൂടത്തിന്റെ ആരോപണത്തെ തുടർന്നാണ് നടപടി. യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിന് റഷ്യ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു.

അധിനിവേശത്തെ വിമർശിക്കുന്ന വെബ്സൈറ്റുകൾക്കും വ്യക്തികൾക്കുമെതിരെ കടുത്ത നടപടിയും സ്വീകരിക്കുന്നുണ്ട്. അധിനിവേശവുമായി ബന്ധപ്പെട്ട രണ്ട് ലേഖനങ്ങൾ നീക്കം ചെയ്തില്ലെന്ന പേരിൽ കഴിഞ്ഞ വർഷവും വിക്കിപീഡിയയുടെ മാതൃ കമ്പനിയായ വിക്കിമീഡിയ ഫൗണ്ടേഷന് റഷ്യ പിഴ ചുമത്തിയിരുന്നു.