ഡിറ്റക്ടീവ് തീക്ഷണ മലയാളം റിലീസിന്

Thursday 02 March 2023 2:45 AM IST

ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറ സാന്നിദ്ധ്യമായ പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്ന ഡിറ്റക്ടീവ് തീക്ഷണ' എന്ന പാൻ ഇന്ത്യൻ ചിത്രമായി മലയാളത്തിലും റിലീസിന് . സൂപ്പർ സ്റ്റാറും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ചശേഷം പ്രിയങ്ക കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത്.

ത്രിവിക്രം രഘുസംവിധാനം ചെയ്യുന്ന ചിത്രം പ്രിയങ്കയുടെ അൻപതാമത്തെ സിനിമയാണ്. ഗുത്ത മുനി പ്രസന്നയും ജി. മുനി വെങ്കട്ട് ചരണും പുരുഷോത്തം ബിയും ചേർന്നാണ് നിർമ്മിക്കുന്നത്.

. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും,. പി ആർ. ഒ പ്രതീഷ് ശേഖർ.