ആക്ഷൻ ലുക്കിൽ മമ്മൂട്ടി , ഏജന്റ് പുതിയ പോസ്റ്റർ
Thursday 02 March 2023 2:52 AM IST
എജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്രറിൽ തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ യുവതാരം അഖിൽ അക്കിനേനി ആണ് നായകൻ.സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ
പുതുമുഖം സാക്ഷി വൈദ്യ നായികയായി എത്തുന്നു.
മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഏപ്രിൽ 28 ന് റിലീസ് ചെയ്യും. അഖിൽ,ആഷിഖ് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസാണ് കേരളത്തിൽ വിതരണം.
ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിക്കുന്നു. രാകുൽ ഹെരിയൻ ഛായാഗ്രഹണവും നവീൻ നൂലി എഡിറ്രിംഗും നിർവഹിക്കുന്നു. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മാണം. പി .ആർ .ഒ: പ്രതീഷ് ശേഖർ.