നിഗൂഢം അനൂപ് മേനോൻ കാരക്ടർ പോസ്റ്റർ
Thursday 02 March 2023 2:55 AM IST
നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന നിഗൂഢം എന്ന ചിത്രത്തിലെ അനൂപ് മേനോന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അനൂപ് അവതരിപ്പിക്കുന്ന ശങ്കർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്.തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ ജോയിൻ ചെയ്തു.അനൂപും ഇന്ദ്രൻസുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്.നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ടാഗ് ലൈൻ . സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം പ്രദീപ് നായർ, സംഗീതം റോണി റാഫേൽ, ഗാനങ്ങൾ കൃഷ്ണ ചന്ദ്രൻ സി.കെ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. ജി ആന്റ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ. ആണ് നിർമ്മാണം.