ജയിലറിൽ രജനികാന്ത്, മോഹൻലാൽ മാസ് ഫൈറ്റ് സീൻ

Thursday 02 March 2023 2:57 AM IST

ജയിലർ എന്ന ചിത്രത്തിൽ രജനികാന്തും മോഹൻലാലും ഒരുമിച്ചുള്ള മാസ് ആക്ഷൻ രംഗം. സിനിമയിലെ ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലെ സംഘട്ടന രംഗത്തിന് തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. ഇൗ സംഘട്ടനരംഗത്ത് നിരവധി വില്ലൻമാരോടെ രജനികാന്ത് ഏറ്റുമുട്ടുന്നുണ്ട്.

മോഹൻലാലും ഇതിന്റെ ഭാഗമാകുന്നു. ഇരുവരും ഒന്നിച്ചുള്ള സംഘട്ടനരംഗം തിയേറ്ററുകളിൽ ആവേശം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ജയിലറിൽ അതിഥി വേഷമാണ് മോഹൻലാലിന്. തമന്ന, സുനിൽ, ശിവരാജ് കുമാർ എന്നിവരും സംഘട്ടന രംഗത്തുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ ജയിലർ അവസാനഘട്ട ചിത്രീകരണത്തിലാണ്. മലയാളത്തിൽ നിന്ന് വിനായകൻ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. വിജയ് കാർത്തിക് ഛായാഗ്രഹണം നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.