വവ്വാലുകളുടെ അത്ഭുതലോകം: ശിൽപ്പശാല നടത്തി
Thursday 02 March 2023 12:26 AM IST
തൃശൂർ: കേരള വനഗവേഷണ കേന്ദ്രത്തിലെ വൈൽഡ് ലൈഫ് ബയോളജി വിഭാഗം വവ്വാലുകളെക്കുറിച്ച് ശിൽപ്പശാല സംഘടിപ്പിച്ചു. പീച്ചി കേന്ദ്രത്തിൽ നടന്ന ശിൽപ്പശാലയിൽ വവ്വാലുകളെക്കുറിച്ച് ശാസ്ത്രീയമായി മനസിലാക്കാനും അവയുടെ ജൈവഘടന അറിയാനുമുതകുന്ന ക്ലാസുകൾ നടന്നു. കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും വവ്വാൽ ഗവേഷകനുമായ ശ്രീഹരി രാമൻ, കെ.എഫ്.ആർ.ഐ ഗവേഷകരായ ഡോ. പേരോത്ത് ബാലകൃഷ്ണൻ, നിതിൻ ദിവാകർ എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനത്തിൽ ഡോ. ടി.വി. സജീവ്, ഡോ. പേരോത്ത് ബാലകൃഷ്ണൻ, ഡോ. അനൂപ് ദാസ്, ഡോ. സുഗന്ധ ശക്തിവേൽ എന്നിവർ പങ്കെടുത്തു.