സർക്കാർ പരാജയം: പട്ടികജാതി മോർച്ച
Thursday 02 March 2023 12:00 AM IST
തൃശൂർ: പട്ടികജാതിക്കാർക്കും ആദിവാസികൾക്കും നേരെയുള്ള അതിക്രമം വർദ്ധിക്കുന്നുവെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരാജയമാണെന്ന കുറ്റസമ്മതമാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. പട്ടിക വർഗക്കാർക്ക് നേരെ 6.2ശതമാനവും പട്ടികജാതിക്കാർക്ക് നേരെ 1.2ശതമാനവുമായാണ് അതിക്രമം വർദ്ധിച്ചത്. പട്ടികജാതിക്കാർക്ക് നേരെ ഏറ്റവുമധികം അതിക്രമങ്ങളും കൊലപാതകങ്ങളും പീഡനങ്ങളും നടക്കുന്ന ഒന്നാം നമ്പർ സംസ്ഥാനമായി കേരളം മാറി. പട്ടികജാതി - വർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്നും ഷാജുമോൻ പറഞ്ഞു.