തെറ്റിക്കുളം ഗുരുമന്ദിര പ്രതിഷ്ഠാ സമർപ്പണം നാളെ

Thursday 02 March 2023 3:16 AM IST

വർക്കല:ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭ തെറ്റിക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുളള ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാസമർപ്പണവും സമ്മേളനവും 9ന് രാവിലെ 8.30ന് സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് ജി.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രഎക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി ആശിർവാദപ്രഭാഷണവും ജില്ലാ പ്രസിഡന്റ് സുശീലടീച്ചർ മുഖ്യപ്രഭാഷണവും നടത്തും.ഗുരുമന്ദിരത്തിന്റെ ശില്പി കവലയൂർ വില്വമംഗലം സുനിൽബാബുവിനെ ആദരിക്കും. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.ലിജ,വാർഡ്മെമ്പർ വി.സത്യബാബു, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അഖിൽകാറാത്തല, ഗുഗുധർമ്മപ്രചരണസഭ മണ്ഡലം പ്രസിഡന്റ് പ്രസന്നസുകുമാരൻ, കേന്ദ്രസമിതിഅംഗം മനോഹരൻ, അഡ്വ.ബി.ബിജു എന്നിവർ സംസാരിക്കും. യൂണിറ്റ് പ്രസിഡന്റ് സി.സുഗതൻ സ്വാഗതവും സെക്രട്ടറി എൻ.ശ്രീരാമൻ നന്ദിയും പറയും.2ന് വൈകിട്ട് 4.30ന് ശിവഗിരിമഠത്തിൽ പ്രത്യേകപൂജകൾക്ക് ശേഷം ഗുരുദേവപ്രതിമ ഘോഷയാത്ര.