കുടുംബസുരക്ഷാധനസഹായവിതരണം

Thursday 02 March 2023 3:19 AM IST

വർക്കല : വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാക്കമ്മിറ്റി വ്യാപാരികളുടെ ക്ഷേമത്തിനായി ഏർപ്പെത്തിയ കുടുംബ സുരക്ഷാ പദ്ധതി പ്രകാരം ചിറയിൻകീഴ്‌മേഖലയിൽ മരണമടഞ്ഞ രണ്ടു വ്യാപാരികളുടെ ആശ്രിതർക്ക് 3ന് വൈകിട്ട് 4ന് പുത്തൻ ചന്ത കിംഗ് സ് ഓഡിറ്റോറിയത്തിൽ നൽക്കുന്നതാണ്. കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിട്ടുളളവർ മരണമടഞ്ഞാൽ 10 ലക്ഷം രൂപയാണ് ആശ്രിതർക്കു നല്കുന്നതെന്ന് സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷി ബാസു , മേഖലാ ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ നായർ, സെക്രട്ടറി ഡി.എസ്. ദിലീപ് , നേതാക്കളായെ കെ. അനിൽകുമാർ , എസ്.ഷൈൻ, എവർഷൈൻ മോഹൻ ദാസ് , അജിത്കുമാർ എന്നിവർ വാർത്താസമ്മേളത്തിൽ പറഞ്ഞു.

Advertisement
Advertisement