യു.ടി.യു.സി വർക്കല വെസ്റ്റ് മണ്ഡലം കൺവെൻഷൻ

Thursday 02 March 2023 3:49 AM IST

വർക്കല: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കെട്ടിട നിർമ്മാണത്തൊഴിലാളി യൂണിയൻ യു.ടി.യു.സി വർക്കല വെസ്റ്റ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ തിരു.ജില്ലാ പ്രസിഡന്റ് പൂന്തുറ സജീവ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കാട്ടാക്കട വിജയൻ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി എം.നജീം, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.പുഷ്പരാജൻ നായർ, ജി. അശോകൻ, അഡ്വ.അജിൻ, ഇടവ സുനീർ തുടങ്ങിയവർ സംസാരിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ വർക്കല യൂണിറ്റ് പ്രസിഡന്റായി താഹയെയും സെക്രട്ടറിയായി ജമീലയെയും തിരഞ്ഞെടുത്തു.

ക്യാപ്ഷൻ: കെട്ടിട നിർമ്മാണത്തൊഴിലാളി യൂണിയൻ യു.ടി.യു.സി വർക്കല വെസ്റ്റ് മണ്ഡലം കൺവെൻഷൻ ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു

Advertisement
Advertisement