ക്വിസിൽ നൂറിന്റെ നിറവിൽ രഘുനാഥ് മൊറാഴ

Wednesday 01 March 2023 9:16 PM IST

തലശ്ശേരി: ബ്രണ്ണൻ കോളേജിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം ക്വിസ് മാസ്റ്റർ രഘുനാഥ് മൊറാഴക്ക് നൂറാമത്തെ വേദി. നൂറാം വേദിയും വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. കലോത്സവത്തിന്റെ ഒന്നാം ദിനത്തിലെ ആദ്യ ഇനമാണ് ക്വിസ്. കലോത്സവ ചരിത്രത്തിലെ ഏറ്റവും പങ്കാളിത്തം ഉറപ്പിക്കാൻ ഇത്തവണത്തെ ക്വിസ് മത്സര വേദിക്കായി.

65 കോളേജുകളിൽ നിന്നായി 130 മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. പത്തുവർഷത്തോളമായി വിവിധ ജില്ലകളിൽ വിവിധങ്ങളായ വേദിയിൽ ലൈവ് ക്വിസ് നടത്തി വരികയാണ് രഘുനാഥ് മൊറാഴ. മലയാളം ഹിന്ദി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും മലയാളം, ഹിന്ദി, സോഷ്യൽ എന്നിവ വിഷയങ്ങളിൽ ബിഎഡും പൂർത്തീകരിച്ചു. ആകാശവാണിയിൽ ആർട്ടിസ്റ്റായും തളിപ്പറമ്പ് യു.പി. സ്‌കൂൾ അദ്ധ്യാപകനാണ് ഇദ്ദേഹം. ആരോഗ്യം കാലിക്കറ്റ് സർവകലാശാല ക്വിസ് മാസ്റ്റർ ആയും കഴിവ് തെളിയിച്ചിട്ടുണ്ട്.