ബോധവത്കരണ സെമിനാർ

Thursday 02 March 2023 3:15 AM IST

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീമും വർക്കല നഗരസഭ ഐ.സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച 'ലിംഗാവബോധം " എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ സെമിനാർ നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. സെനറ്റ് മെമ്പർ ഡോ.എസ്.സോജു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, പരീക്ഷാ സൂപ്രണ്ട് ഡോ.സജേഷ് ശശിധരൻ, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ,​വർക്കല അഡീഷണൽ സി.ഡി.പി.ഒ ജ്യോതിഷ് മതി,​ അംഗങ്ങളായ സതി.ടി.ജി, റിജി, റിൻസി, അനീസാ റാണി, സൗമ്യ, ആശ സെയ്ദലി എന്നിവർ സംസാരിച്ചു.പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ലൈഫ് സ്കിൽ ട്രെയിനറുമായ രാകേഷ് ചന്ദ്രൻ വിഷയാവതരണം നടത്തി.പോഗ്രാം ഓഫീസർ പി.കെ.സുമേഷ് സ്വാഗതവും സോന നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ വീനസ്.സി.എൽ, ദിപിൻ, ഗോകുൽ, രേവതി, ജിത്തു, അമൽ, രാഹുൽ, ശ്രദ്ധ, നേഹ, ഐശ്വര്യ, അനുഭ, സംഗമി എന്നിവർ നേതൃത്വം നൽകി.