സഫലം കാർണിവൽ സമാപിച്ചു.

Wednesday 01 March 2023 9:36 PM IST

പിലിക്കോട് : പത്തു ദിവസം നീണ്ടു നിന്ന പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഫലം കാർഷിക കാർണിവൽ സമാപിച്ചു. കാർഷിക കേന്ദ്രത്തിൽ നടന്ന സമാപന സമ്മേളനത്തിൽ സംബന്ധിച്ച ജൈവകർഷക കൂട്ടായ്മയാണ് ചടങ്ങ് ഉൽഘാടനം ചെയ്തത്.പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകരെയും ആർട്ടിസ്റ്റ് സുരഭി ഈയ്യക്കാടിനെയും മുൻ എം.എൽ.എ.കെ.കുഞ്ഞിരാമൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കർഷക കൂട്ടായ്മ പ്രതിനിധികളായ കുര്യൻ ജോസഫ് ചെറുപുഴ , കരുണാകരൻ പനങ്ങാട്, കെ.വി.ആർ കണ്ണൻ, എം.പി..കുഞ്ഞികൃഷ്ണൻ , വിനോദ്, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ , പഞ്ചായത്തംഗങ്ങളായ എൻ.പ്രസീത കുമാരി , വി.പ്രദീപ്, കെ.ഭജിത് , പി. പ്രമീള സംസാരിച്ചു. ഫാം ഡയറക്ടർ ഡോ.ടി.വനജ സ്വാഗതവും ഡോ. മീര മഞ്ജുഷ നന്ദിയും പറഞ്ഞു.