പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങിൽ കൈയാങ്കളി

Wednesday 01 March 2023 9:37 PM IST

മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ ബി.ജെ.പി. എം.എൽ.എ കല്യാണസുന്ദരത്തിന്റെ നേതൃത്വത്തിൽ കയ്യാങ്കളി. നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങാണ് ബി.ജെ.പി എം.എൽ.എ അലങ്കോലപ്പെടുത്തിയത്. ജിപ്മർ ഡയറക്ടർ രാകേഷ് അഗർവാളാണ് അവാർഡ് വിതരണം ചെയ്തത്. മന്ത്രിമാരായ നമ:ശിവായം, സായ് ശരവണൻ, എം.പിമാരായ വി.വൈദ്യലിംഗം സെൽവഗണപതി എന്നിവർ വേദിയിലിരിക്കെയാണ് കല്യാണ സുന്ദരം എം.എൽ.എ സ്റ്റേജിൽ യൂണിവേഴ്സിറ്റി അധികൃതരുമായി വാക്കേറ്റമുണ്ടായത്. ബിരുദദാന ചടങ്ങിൽ മന്ത്രിമാരെയും എംപിമാരെയും നിയമസഭാംഗങ്ങളെയും വിശിഷ്ടാതിഥികളായി ക്ഷണിച്ചപ്പോൾ ജിംപ്മർ ഡയറക്ടർ രാകേഷ് അഗർവാളിനെ കൊണ്ട് മാത്രം വിദ്യാർത്ഥികൾക്ക് ബിരുദദാനം നൽകിയതിനെതിരെയാണ് കല്യാണ സുന്ദരം ചോദ്യംചെയ്തത്.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അപമാനിച്ചെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. മുഖ്യമന്ത്രി രംഗസാമി ബിരുദദാന ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.