അജ്ഞാതവാഹനമിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്
Wednesday 01 March 2023 9:39 PM IST
പഴയങ്ങാടി:പാപ്പിനിശ്ശേരി കെ.എസ്. ടി.പി റോഡിൽ താവം ക്രിസ്ത്യൻ പള്ളിക്ക് സമിപം അജ്ഞാത വാഹനമിടിച്ച് മദ്ധ്യവയ്ക്കയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണപുരം മൊട്ടമ്മലിലെ പി.വി.സുനിതയ്ക്കാണ് (58) പരിക്കേറ്റത്.ഇന്നലെ രാവിലെയാണ് നാട്ടുകാർ പരിക്കേറ്റ നിലയിൽ റോഡരികിൽ സുനിതയെ കണ്ടത്.തുടർന്ന് കണ്ണപുരം പൊലീസ് സ്ഥലത്ത് എത്തി ഇവരെ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് ഇവരെ തിരിച്ചറിയുവാൻ കഴിഞ്ഞത്.പരിക്ക് ഗുരുതരമായതിനാൽ തിവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ഇവർ.ഇടിച്ച വാഹനം നിർത്താതെ പോയതാണ് എന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള സി.സി. ടി.വി കാമറകളും റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച എ.ഐ കാമറകളും പരിശോധിച്ച് വരികയാണെന്ന് കണ്ണപുരം എസ്.ഐ.ജി.സാംസൺ പറഞ്ഞു.