പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്

Thursday 02 March 2023 12:04 AM IST

കോട്ടയം സംസ്ഥാനത്തിനകത്ത് സി.എ / സി.എം.എ / സി.എസ് എന്നീ കോഴ്സുകളിൽ പഠിക്കുന്ന ഒ.ബി.സി / ഇ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022 - 23 വർഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായവർ വിവരങ്ങൾ www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി മാർച്ച് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാ​ന്റ്സ് പോർട്ടലിലും, www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 - 2983130.

Advertisement
Advertisement