വിയ്യൂർ ജയിലിൽ കിളികൾക്ക് സ്‌നേഹത്തണ്ണീർ

Thursday 02 March 2023 12:00 AM IST

തൃശൂർ: പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പക്ഷികൾക്ക് ദാഹജലം നൽകുന്ന സ്‌നേഹ തണ്ണീർക്കുടം പദ്ധതി വിയ്യൂർ ജില്ലാ ജയിലിൽ സൂപ്രണ്ട് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി ഷാജി തോമസ് അദ്ധ്യക്ഷനായി. വെൽഫയർ ഓഫീസർ സാജി സൈമൺ, ഡി.പി.ഒ അശോക്കുമാർ, ഷിനോജ് വൈശാഖ്, ദിനകരൻ, ബിജു ബാലൻ സമിതി പ്രവർത്തകൻ സജി എന്നിവർ പങ്കെടുത്തു. ജയിലിൽ വിവിധ മരങ്ങളിൽ പത്തിലേറെ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചു.