മൊറാർജിഭായി പുരസ്കാരം കെ. സുധാകരന് നൽകി
Thursday 02 March 2023 12:34 AM IST
കോട്ടയം: മൊറാർജി ദേശായി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൊറാർജിഭായി പുരസ്കാരം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നൽകി. മൊറാർജി ദേശായിയുടെ 127-ാം ജന്മദിനവും അവാർഡ് സമർപ്പണവും ഡയാലിസിസ് കിറ്റ് വിതരണവും റിട്ടേർഡ് ജസ്റ്റിസ് കെ.ടി. തോമസ് നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ടി.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് പി.ഒ. വർക്കി, പ്രൊഫ. ജോസ് മാത്യു, എം.എം. ഉമ്മൻ, കെ.എ. ഗോപാലകൃഷ്ണൻ നായർ, മാത്യു ചെറിയാൻ, ജോസ് തെങ്ങുംതിരുത്തേൽ എന്നിവർ പങ്കെടുത്തു.