അംഗത്വ വിതരണം

Thursday 02 March 2023 12:45 AM IST
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ A.ഷാനവാസ്‌ അംഗത്വ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയുന്നു ജില്ലാ ഓഫീസർ ജോജിച്ചൻ സി പൂണിയിൽ.കൗൺസിലർ നസിർ പുന്നക്കൽ എന്നിവർ സമീപം

ആലപ്പുഴ : കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ജില്ലാ ഓഫീസിന്റെയും ആലപ്പുഴ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വലിയമരം മേഖലയിലെ രജിസ്ട്രേഷൻ ഹാരിസ് ഭവൻ ഹാളിൽ നടന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ്‌ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഓഫീസർ ജോജിച്ചൻ സി.പൂണിയിൽ .സ്വാഗതം പറഞ്ഞു. എ.ഡി.എസ് ചെയർപേഴ്സൺ ഷാഹിദ, സെക്രട്ടറി ഹേമ സിന്ധു ,കെ.ജെ.പ്രീത് തുടങ്ങിയവർ സംസാരിച്ചു.