റോഡ് സുരക്ഷാ ക്ലാസ്

Thursday 02 March 2023 12:49 AM IST
ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നടന്ന റോഡ് സുരക്ഷ ക്ലാസ് ചേർത്തല ജോയിന്റ് ആർ.ടി.ഒ ജെബി ഐ.ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : സംസ്ഥാന റോഡ് സുരക്ഷാ അതോറി​റ്റി സംസ്ഥാന വ്യാപകമായി തെരഞ്ഞെടുത്ത 100 സ്‌കൂളുകളിൽ ഒന്നായ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ക്ലാസുകൾ ആരംഭിച്ചു. ചേർത്തല ജോയിന്റ് ആർ.ടി.ഒ ജെബി ഐ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. റിട്ട. ആർ.ടി.ഒ സജിത്ത് ക്ളാസ് നയിച്ചു. എം.വി.ഐ ജിൻസൺ സേവ്യർ പോൾ, എ.എം.വി.ഐമാരായ എ.വരുൺ,വിമൽ റാഫേൽ,റോണി ജോസ് വർഗീസ് എന്നിവർ പങ്കെടുത്തു. ഹെഡ് മാസ്റ്റർ എ.എസ്.സാബു, അദ്ധ്യാപകൻ വി.എ.സ്​റ്റാലിൻ എന്നിവർ പങ്കെടുത്തു.