പ്രതിമാസ സാഹിത്യ സദസ്
Thursday 02 March 2023 12:50 AM IST
ചേർത്തല:പി.എൻ.പണിക്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ സാഹിത്യ സദസും വർണ്ണാക്ഷരക്കൂട് സമ്മാനദാനവും നടന്നു.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.പി.ഗീത യോഗം ഉദ്ഘാടനം ചെയ്തു.ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.സി.പി.ബോസ് ലാൽ മുഖ്യപ്രഭാഷണം നടത്തി.മുഖ്യാതിഥിയായിരുന്ന ടോം ജോസഫ് ചമ്പക്കുളം സമ്മാനദാനം നിർവഹിച്ചു. ചിത്രരചന,കഥാരചന മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. പ്രസാദ് തുറവൂർ,എസ്.പുരുഷോത്തമൻ,ക്ലാരമ്മ പീറ്റർ,സുവർണകുമാരി,സുനിജലക്ഷ്മി, രാജീവ് തുറവൂർ,എം.ഡി.വിശ്വംഭരൻ,ഗൗതമൻ തുറവൂർ എന്നിവർ സംസാരിച്ചു.