സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

Thursday 02 March 2023 12:49 AM IST

ചങ്ങനാശേരി: ബൊക്ക ജൂനിയേഴ്‌സ് ചങ്ങനാശേരി സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫുട്ബോളിൽ അരീക്കോട് ടീം ജേതാക്കളായി. ഫൈനലിൽ ബെയ്‌സ് പെരുമ്പാവൂരിനെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. പതിനാറ് ടീമുകളുണ്ടായിരുന്ന ടൂർണമെന്റിൽ 42 വിദേശ താരങ്ങൾ പങ്കെടുത്തു. ഐവറി കോസ്റ്റ് താരം എംബാപ്പെയെ മികച്ച ഫോർവേഡായും, അരീക്കോട് താരം ബുജറെ മികച്ച കളിക്കാരനായും, പെരുമ്പാവൂർ താരം നൗഫലിനെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു. സമാപന സമ്മേളനം കൗൺസിലർ പി.എ. നിസാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രാജ അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ബീന ജോബി ആശംസ പറഞ്ഞു. ചങ്ങനാശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ് സമ്മാനദാനം നടത്തി. ടോണി പുളിക്കൻ സ്വാഗതം പറഞ്ഞു. അഹമദ് നിസാർ, നിസാർ മുഹമ്മദ്, നൗഫൽ നാസർ, ജാനിഷ് ഇക്ബാൽ എന്നിവർ നേതൃത്വം നല്കി.