മദനിക്ക് ചികിത്സ ഉറപ്പാക്കണം

Thursday 02 March 2023 12:50 AM IST
മദനി

ആലപ്പുഴ : വിചാരണ തടവുകാരനായി ബംഗളൂരുവിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും അടിയന്തര ചികിത്സ നൽകാൻ ഇടപെടണമെന്നും എ.എം.ആരിഫ് എം.പി മുഖ്യമന്ത്രി പിണറായി വിജയൻ, കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ എന്നിവർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. സാക്ഷിവിസ്താരം കഴിഞ്ഞ കേസിൽ വാദം പൂർത്തിയാക്കുന്നത് പരമാവധി വൈകിപ്പിക്കുന്ന നിലപാടാണ് പ്രോസിക്യൂഷൻ കൈക്കൊണ്ടിരിക്കുന്നത്. വൃക്കയുടെ പ്രവർത്തനം ക്ഷയിച്ചതിനാൽ അടfയന്തര ചികിത്സ ആവശ്യമായ സന്ദർഭത്തിൽ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നത് നീതീകരിക്കാനാകില്ലെന്നും ആരിഫ് കത്തിൽ പറഞ്ഞു.

Advertisement
Advertisement