സിലിണ്ടർ വില വർദ്ധനവ് അന്യായം : രാജു അപ്സര
Thursday 02 March 2023 12:52 AM IST
ആലപ്പുഴ : ഗാർഹിക സിലിണ്ടറുകൾക്ക് അമ്പത് രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 351 രൂപയും വർദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി അന്യായമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഓയിൽ കമ്പനികളെ കയറൂരി വിട്ട് തോന്നിയത് പോലുള്ള വില വർദ്ധനവ് വ്യാപാരികളോടും പൊതുജനങ്ങളോടും കേന്ദ്ര സർക്കാർ കാണിക്കുന്ന വെല്ലുവിളിയാണ്. വില നിർദ്ധനവ് ഹോട്ടലുകളെയും ചെറുകിട വ്യാപാരികളെയും ബാധിക്കും. വില വർദ്ധനവ് പിൻവലിക്കാൻ എണ്ണക്കമ്പനികൾ തയ്യാറാവണമെന്നും വ്യാപാരികളെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് തള്ളിവിടരുതെന്നും, ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളിൽ നിന്നും സർക്കാർ ഏറ്റെടുക്കണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.