അടുപ്പു കൂട്ടി പ്രതിഷേധം
Thursday 02 March 2023 12:53 AM IST
അമ്പലപ്പുഴ: അന്യായമായ പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ അസോസിയേഷൻ അടുപ്പു കൂട്ടി പ്രതിഷേധിച്ചു. അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കപ്പക്കട ജംഗ്ഷന് സമീപം നടത്തിയ പ്രതിഷേധം സംസ്ഥാന കമ്മിറ്റിയംഗം കെ. കെ ജയമ്മ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീജാ രതീഷ് അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി, ഏരിയ ജോയിന്റ് സെക്രട്ടറി മായ സുരേഷ്, അംഗങ്ങളായ സജിത സതീശൻ, ശ്രീജ ഉണ്ണിക്കൃഷ്ണൻ, സുലഭ ഷാജി, തുളസി എന്നിവർ സംസാരിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി ഗീത ബാബു സ്വാഗതം പറഞ്ഞു.