കബഡി സെലക്ഷൻ ട്രയൽസ്

Thursday 02 March 2023 12:59 AM IST
കബഡി

ആലപ്പുഴ: ദേശീയ സീനിയർ കബഡി മത്സരത്തിൽ പങ്കെടുക്കേണ്ട കേരള പുരുഷ, വനിതാ ടീമിലേക്കുള്ള ജില്ലാ ടീമിന്റെ തെരഞ്ഞെടുപ്പ് 9ന് രാവിലെ 9 മണി മുതൽ ആലപ്പുഴ എസ്.പി ഓഫീസിന് സമീപമുള്ള ആൽപൈറ്റ് സ്‌പോർട്‌സ് സെന്ററിൽ നടക്കും. സെലക്ഷനിൽ പങ്കെടുക്കേണ്ട ആൺകുട്ടികളുടെ പരമാവധി ശരീരഭാരം 85 കിലോഗ്രാമും പെൺകുട്ടികളുടേത് 75 കിലോഗ്രാമുമാണ്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആധാർ, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 8 മണിക്ക് റിപ്പോർട്ട് ചെയ്യണം. 0477 2253090