കായികക്ഷമതാ പരിശോധന
Thursday 02 March 2023 12:04 AM IST
കോട്ടയം: സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന കായികക്ഷമതാ, ലഹരിവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഫിറ്റ്‌നസ് ബസുകളുടെ പര്യടനം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിലെത്തി. പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കായികക്ഷമതാ പരിശോധന ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആർ. ഷാജി, സെക്രട്ടറി എൽ. മായാദേവി, കായിക യുവജനകാര്യ ഡയറക്ടറേറ്റ് കോ-ഓർഡിനേറ്റർ ഫെബിന്റെ നേതൃത്വത്തിലുള്ള ആഡ്രിൻ മാത്യു ലൂയിസ്, വിനീത് മുരളി, ആര്യാസജി, ഡാലി ജോൺ, ബാസിൽ ജിമ്മി, സി.പി. അഭിമന്യൂ എന്നിവരടങ്ങുന്ന സംഘവുമാണ് പരിശോധന നടത്തിയത്.