കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

Thursday 02 March 2023 12:14 AM IST

നെടുങ്കണ്ടം: പുറ്റടിയിൽ അമിത വേഗതയിൽ ബൈക്ക് റെയ്‌സിംഗ് മത്സരം നടത്തി വന്ന യുവാക്കളെ പുറ്റടി അച്ചക്കാനത്ത് നിന്ന് കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. നാല് യുവാക്കളിൽ ഒരാൾ എക്‌സൈസ് സംഘത്തെ കണ്ടയുടൻ ഓടി രക്ഷപെട്ടു. അമ്പാടികുട്ടൻ, മുഹമ്മദ്, റനീഫ് എന്നിവരെയാണ് 350 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഓഫീസും എക്‌സൈസ് ഇന്റിലജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവർ ഉപയോഗിച്ച രണ്ട് ബൈക്കുകളിൽ നിന്ന് 200 ഗ്രാം,​ അമ്പാടിയുടെ കൈവശം 25 ഗ്രാം, മുഹമ്മദിന്റെ കൈയിൽ നിന്ന് 110 ഗ്രാം, റനീഫിൽ നിന്ന് 15 ഗ്രാം എന്നിങ്ങനെ കഞ്ചാവ് പിടികൂടി. ഇവർ സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെത്തിയത്. ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദ്, എക്‌സൈസ് ഇന്റിലിജന്റ്‌സ് ബ്യൂറോ ഇൻസ്‌പെക്ടർ മനൂപ്, പ്രിവന്റീവ് ഓഫീസർമാർായ മനോജ് മാത്യു, ഉനൈസ്, ഐ ബി വിഭാഗത്തിലെ ബഷീർ, ഷിജു, സിഇഒമാരായ ടിൽസ് ജോസഫ്, റോണി ആന്റണി, ടിജോമോൻ ചെറിയാൻ, മായ തുടങ്ങിയവർ പങ്കെടുത്തു.