24 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

Thursday 02 March 2023 11:29 PM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 24 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ധീനിൽ നിന്നാണ് 432 ഗ്രാം സ്വർണം പിടിച്ചത്. എമർജൻസി ലൈറ്റിന്റെ ബാറ്ററി ബോക്സിലും കാർട്ടൺ പെട്ടികളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കുട്ടികളുടെ വസ്ത്രത്തിന്റെ ബട്ടണുകളുടെ രൂപത്തിലും സ്വർണം കണ്ടെടുത്തു. കസ്റ്റംസ് സൂപ്രണ്ടുമാരായ അസീബ് ചേന്നാട്ട്, ശ്രീവിദ്യ, എം.എ. വില്യംസ്, കെ. ജിനേഷ്, ഇൻസ്പെക്ടർമാരായ സന്ദീപ് കുമാർ, സുരീന്ദർ ജൻജിദ്, കെ.ആർ. നിഖിൽ, ഹവിൽദാർ വത്സല എന്നിവരാണ് പരിശോധന നടത്തിയത്.

Advertisement
Advertisement