എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ

Thursday 02 March 2023 11:34 PM IST

പറവൂർ: മന്നം അത്താണി ഭാഗത്ത് എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ. പറവൂർ തത്തപ്പിള്ളി കിഴക്കേമഠം നൗഷിക്ക് (29), ചാത്തനാട് ഇടവിളയിൽ അബ്ദുൽ നബീൽ (29), കുഴപ്പിള്ളി അയ്യമ്പിള്ളി മറ്റക്കൽ ആദർശ് (21), പട്ടണം കണ്ണൻചാക്കശേരി ഷംനാസ് (25) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റുചെയ്തത്. നൗഷിക് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് 0.53 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.