ഉപതിരഞ്ഞെടുപ്പ് : നിലയ്ക്കാമുക്കിൽ ബീനാരാജീവ് തന്നെ
Thursday 02 March 2023 3:05 AM IST
കടയ്‌ക്കാവൂർ: യു.ഡി.എഫ് ക്യാമ്പുവിട്ട് സി.പി.എമ്മിലെത്തിയ ബീനാരാജീവിന് കടയ്‌ക്കാവൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ( നിലയ്‌ക്കാമുക്ക് ) ഉപതിരഞ്ഞടുപ്പിൽ മികച്ച വിജയം. 132 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബീനാരാജീവിന് 476 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന്റെ സുനിതയ്‌ക്ക് 344 വോട്ടാണ് ലഭിച്ചത്.
ബി.ജെ.പി സ്ഥാനാർത്ഥി മഞ്ചു എം.പി 125 വോട്ട് നേടി. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബീന മെമ്പർസ്ഥാനം രാജിവച്ചതോടെയാണ് നിലയ്‌ക്കാമുക്കിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിജയത്തോടെ 16 അംഗ ഭരണസമിതിയിൽ ഭരണകക്ഷിയായ സി.പി.എമ്മിന് 9 സീറ്റായി. കോൺഗ്രസിന് 4, ബി.ജെ.പി 3 എന്നിങ്ങനെയാണ് സീറ്റുനില.