മുഖ്യമന്ത്രി പ്രതിരോധിക്കേണ്ടത് തെളിവുകൾ നിരത്തി: എൻ. ഷംസുദ്ദീൻ

Thursday 02 March 2023 1:52 AM IST

തൃശൂർ: തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് തെളിവുകളുടെ പിൻബലത്തിലാണ് മുഖ്യമന്ത്രി പ്രതിരോധം തീർക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വസ്തുതകളും തെളിവുകളും മുൻനിറുത്തിയാണ് പ്രതിപക്ഷം നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ അതിനെ തിണ്ണബലം കൊണ്ടും മുഷ്‌ക് കൊണ്ടും അടിച്ചമർത്തുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സി.എ. മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. മുൻ മന്ത്രി പി.കെ. അബ്ദു റബ്ബ്, സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, പി.എം. സാദിഖലി, പ്രവർത്തക സമിതി അംഗം ഇ.പി. ഖമറുദ്ദീൻ, പി.എം. അമീർ, ആർ.വി. അബ്ദു റഹീം എന്നിവർ പ്രസംഗിച്ചു.