ട്വിറ്റർ വീണ്ടും പണിമുടക്കി

Thursday 02 March 2023 1:53 AM IST

വാഷിംഗ്ടൺ: ബുധനാഴ്ച ട്വിറ്റർ നിരവധി തവണ നിശ്ചലമായെന്ന് ഉപയോക്താക്കളുടെ പരാതി. പുതിയ ഉടമയായ ഇലോൺ മസ്ക് നിരവധി ജോലിക്കാരെ പിരിച്ചു വിട്ടതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി തവണ സാങ്കേതിക പ്രശ്നങ്ങൾ മൂലം ട്വിറ്റർ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുകയാണെന്നാണ് പരാതി. ലോകത്തുടനീളം വിവിധ സ്ഥലങ്ങളിൽ ട്വിറ്റർ ലഭ്യമായില്ലെന്നാണ് റിപ്പോർട്ട്. ഒപ്പം മൊബൈൽ ആപ്പും പണിമുടക്കി. വെൽക്കം ടു ട്വിറ്റർ എന്ന സ്വാഗതവാക്കുകളാണ് ബ്രൗസറിൽ ട്വിറ്റർ എടുക്കുന്നവർക്ക് കിട്ടിയത്. ഇതോടെ 'ട്വിറ്റർ ഡൗൺ" എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗായി.