ഇടവിളാകം യു.പി സ്കൂളിൽ പാനീയ മേള
Friday 03 March 2023 7:26 AM IST
മുടപുരം: സമഗ്ര ശിക്ഷ കേരളം കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ നാടൻപാനീയങ്ങൾ ആരോഗ്യത്തിന് എന്ന സന്ദേശം ഉയർത്തി ഇടവിളാകം യു.പി സ്‌കൂളിൽ ആരോഗ്യ പാനീയ മേള സംഘടിപ്പിച്ചു. 55 ഇനം നാടൻ പാനീയങ്ങൾ നിർമ്മിക്കുന്ന രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.പാനീയമേള മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. കൈയെഴുത്ത് മാസികയുടെ പ്രകാശനം സ്‌കൂൾ ലീഡർ നൗറ നൗഷാദിന് നൽകി നിർവഹിച്ചു.പ്രഥമ അധ്യാപിക എൽ.ലീന,പള്ളിപ്പുറം ജയകുമാർ,എസ്.ആർ.ജി കൺവീനർ ഉമതൃദീപ് എന്നിവർ പങ്കെടുത്തു.