രണ്ടാംദിനം ബ്രണ്ണൻ മുന്നിൽ

Thursday 02 March 2023 8:39 PM IST

തലശ്ശേരി: കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ രണ്ടാംദിനം ആതിഥേയരായ ധർമ്മടം ഗവ ബ്രണ്ണൻ കോളേജ് മുന്നിൽ. കണ്ണൂർ എസ്.എൻ കോളജ് രണ്ടാംസ്ഥാനത്താണ്. ഗവ കോളേജ് കാസർകോടാണ് മൂന്നാം സ്ഥാനത്ത് .

കോളേജുകൾ തമ്മിൽ ഇഞ്ചാടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്റ്റേജിതര മത്സരങ്ങളാണ് രണ്ടുദിവസങ്ങളിലായി വിവിധ വേദികളിൽ നടന്നത്. കവിതാലാപാനം, തിരക്കഥ രചന , കവിതാ രചന, ഓടക്കുഴൽ, പ്രസംഗം, ജലച്ഛായം,ഡിബേറ്റ്, സിനിമ നിരൂപണം തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ നടന്നത് . സ്റ്റേജ് മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. 141 മത്സര ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാർഥിയാണ് മത്സരത്തിൽ മാറ്റുരക്കുന്നത്
കണ്ണൂർ യൂണിവേഴ്സ്റ്റി കലോത്സവ നഗരിയായ ബ്രണ്ണൻ കോളേജിലെ ആൽക്കമിസ്റ്റ് വേദിയിൽ നടന്ന കളിമൺ പ്രതിമ നിർമ്മാണമാണ് ശ്രദ്ധേയമായത്. വായന എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. രണ്ടരമണിക്കുറിൽ വിദ്യാർത്ഥികൾ മനോഹരമായ ശിൽപങ്ങൾ നിർമ്മിച്ചു. സമൂഹത്തിലെ വിവിധ തട്ടിലുള്ള ആളുകളുടെ വായന ഇതിൽ കാണാം . കർഷകരുകയും വിദ്യാർഥികളുടെയും , കുട്ടികളുടെയും വായന ഭീഗിയായി വിദ്യാർഥികൾ നിർമ്മിച്ചെടുത്തു. ക്ലേ മോഡലിംഗിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചതായി മത്സരം കാണാനെത്തിയ പ്രശസ്ത ശിൽപി ഉണ്ണി കാനായി പറഞ്ഞു. വായന എന്ന വിഷയം ലഭിച്ചപ്പോൾ ഒരു പെൺകുട്ടിയുടെ വായനയാണ് മനസിലെത്തിയതെന്ന് മത്സരാർഥി പയ്യന്നൂർ കോളേജിലെ ടി.കെ.അഭിജിത്ത് പറഞ്ഞു

Advertisement
Advertisement