ബി എസ് എൻ എൽ സഹകരണ സംഘം തട്ടിപ്പ് :രണ്ടാം പ്രതിയുടെ ജാമ്യ ഹർജിയും തളളി

Friday 03 March 2023 1:09 AM IST

തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെ.വി പ്രദീപ് കുമാറിന്റെ ജാമ്യ ഹർജിയും കോടതി തള്ളി. ഫെബ്രുവരി രണ്ടിനാണ് കല്ലിയൂർ ഊക്കോട് വെള്ളായണി വിവേകാന്ദ നഗറിലെ പ്രദീപ് കുമാറിനെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർ ജാമ്യത്തിന് അർഹരല്ലെന്ന സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണു ഹർജി തള്ളിയത്. ബി.എസ്.എൻ.എല്ലിൽ നിന്ന് സ്വയം വിരമിക്കൽ വാങ്ങി സഹകരണ സംഘത്തിന്റെ ഭാരവാഹിയായ പ്രതി സാമ്പത്തിക തട്ടിപ്പിന് നേതൃത്വം നൽകിയെന്ന് പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ പറഞ്ഞു. പ്രതികളായ എ.ആർ. ഗോപിനാഥൻ നായർ, എ.ആർ.രാജീവ്, പ്രസാദ് രാജ് .കെ. വി, മനോജ് കൃഷ്ണ, അനിൽകുമാർ, മിനിമോൾ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ കോടതി നേരത്തേ തള്ളിയിരുന്നു.

Advertisement
Advertisement