കൂവം അളക്കൽ നാളെ

Thursday 02 March 2023 9:19 PM IST

കാഞ്ഞങ്ങാട്: തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യം കെട്ട് മഹോത്സവം മാർച്ച് പത്തുമുതൽ പന്ത്രണ്ടുവരെയായി നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള കൂവം അളക്കൽ നാലിന് രാവിലെ 8.15നും 9.05 നുമിടയിൽ നടക്കും. മാർച്ച് 10ന് കലവറ നിറക്കൽ. രാത്രി തെയ്യം കൂടൽ, 11ന് വൈകിട്ട് മൂന്നിന് കാർന്നോൻ തെയ്യത്തിന്റെയും ആറിന് കോരച്ചൻ തെയ്യത്തിന്റെയും വെള്ളാട്ടം. രാത്രി 9 ന് കണ്ടനാർ കേളന്റെ ബപ്പിടൽ ചടങ്ങ്. തുടർന്ന് അന്നദാനം. 1 ന് രാവിലെ 7ന് കാർന്നോൻ തെയ്യം, 9 ന് കോരച്ചൻ തെയ്യം, 11 കണ്ടനാർ കേളൻ കോലങ്ങൾ അരങ്ങിൽ. വൈകിട്ട് 3ന് വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാട്. തുടർന്ന് വിഷ്ണുമൂർത്തി .രാത്രി 10 മറ പിളർക്കലോടെ ഉത്സവം സമാപിക്കും. വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കെ.വേണുരാജ് നമ്പ്യാർ, ജനറല കൺവീനർ ടി.പി. കുഞ്ഞിക്കണ്ണൻ, ട്രഷറർ കെ.ഗോപി, ടി.രാമകൃഷ്ണൻ, സി കുഞ്ഞിരാമൻ നായർ, ബി.നാരായണൻ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement