'എന്നെ അറിയുമോ'; ജയ്പൂർ ആരാധകരോട് കുഞ്ചാക്കോ  ബോബന്റെ വെെറൽ ചോദ്യം, വീഡിയോ

Thursday 02 March 2023 9:42 PM IST

സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ കേരള സ്ട്രെെക്കേഴ്സ് ക്യാപ്റ്റനും നടനുമായ കുഞ്ചാക്കോ ബോബന്റെ രസകരമായ വീഡിയോയാണ് വെെറലാകുന്നത്. ജയ്പൂർ ആരാധകർക്ക് ഓട്ടോഗ്രാഫ് കൊടുക്കുമ്പോൾ 'എന്നെ അറിയുമോ' എന്ന് ചോദിക്കുന്ന വീഡിയോയാണ് അത്.

കേരള സ്ട്രെെക്കേഴ്സിന്റെ കഴിഞ്ഞ മത്സരം ജയ്പൂരിലായിരുന്നു. മത്സരത്തിന് ശേഷം ചിലർ ചാക്കോച്ചന്റെ അടുത്ത് ഓട്ടോഗ്രാഫ് ചോദിക്കുന്നു. 'എന്നെ അറിയുമോ' എന്ന് ചോദിച്ച ശേഷം കുഞ്ചാക്കോ ബോബൻ ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ആ കൂട്ടത്തിൽ മലയാളികളും ഉണ്ടായിരുന്നു. അവരുടെ പ്രതികരണവും ദൃശ്യങ്ങളിൽ ഉണ്ട്.

സിസിഎല്ലിൽ കേരള സ്‌ട്രൈക്കേഴ്‌സിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. കളിച്ച രണ്ടു മത്സരങ്ങളിലും ടീം തോറ്റു. കൂടാതെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ അമ്മയും മോഹൻലാലും പിൻമാറിയിരുന്നു.