അമിത് ഷായുടെ സന്ദർശനം : പ്രൊഫൈൽ പിക്ച്ചർ കാമ്പയിൻ

Friday 03 March 2023 12:10 AM IST

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാന ബി.ജെ.പി ഐ.ടി നേതൃത്വത്തിന്റെ പ്രൊഫൈൽ പിക്ചർ കാമ്പയിൻ. ഇന്നലെ വൈകീട്ട് ആറിന് കേരളത്തിലെ എല്ലാ ബി.ജെ.പി നേതാക്കളും പ്രവർത്തകരും അനുഭാവികളും വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, നമോആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ പിക്ച്ചറുകൾ സന്ദർശനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചിത്രമാക്കി.