വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ; എഫ് സി ആർ എ നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ,​ ഗുരുതര ആരോപണവുമായി അനിൽ അക്കര,​ രേഖകൾ നാളെ പുറത്തുവിടുമെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്റ്റ്

Thursday 02 March 2023 11:29 PM IST

തിരുവനന്തപുരം : തൃശൂർ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ എം.എൽ. എ അനിൽ അക്കര. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ലൈഫ് മിഷൻ സി.ഇ.ഒ തയ്യാറാക്കിയ കോൺഫി‌ഡൻഷ്യൽ റിപ്പോർട്ട് നാളെ ഉച്ചയ്ക്ക് പുറത്തുവിടുമെന്നും അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു. എഫ്.,സി.ആർ.എ നിയമലംഘനം നൂറു ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കര ആരോപിക്കുന്നു.

അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ലൈഫ് മിഷൻ

വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്

ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ )

നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ

#നൂറ്ശതമാനംഅറിവോടെ

ലൈഫ് മിഷൻ സി ഇ ഒ തയ്യാറാക്കിയ

കോൺഫിഡൻഷ്യൽ റിപ്പോർട്ട്

നാളെ ഉച്ചക്ക് 12മണിക്ക് തൃശ്ശൂർ

ഡിസിസിയിൽ വിളിച്ചു ചേർത്തിട്ടുള്ള

വാർത്ത സമ്മേളനത്തിൽ

പുറത്തുവിടും.

ഒരു മുഖ്യമന്ത്രി