പദയാത്രയും ഭവനസന്ദർശനവും

Friday 03 March 2023 12:32 AM IST

ആലപ്പുഴ : ഭാരത് ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനായി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ പദയാത്രയും ഭവനസന്ദർശനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഏഴി​ന് വെള്ളക്കിണർ ജംഗ്ഷന് സമീപം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നിർവ്വഹിക്കും.

ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിക്കും.പാർട്ടിയുടെ 138 -ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഫണ്ട് സമാഹരണവും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വിശദീകരിക്കുന്ന ലഘുലേഖയുടെ വിതരണവും നടക്കും. ബൂത്ത്തലത്തിൽ പദയാത്രയും ഭവനസന്ദർശനവും മാർച്ച് മാസം പൂർത്തിയാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് അറിയിച്ചു.

Advertisement
Advertisement