ഏകദിന ശില്പശാല

Friday 03 March 2023 12:55 AM IST

കോട്ടയം: ആസൂത്രണ സമിതിയുടെ മേൽനോട്ടത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ റിസോഴ്‌സ് സെന്റർ അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുള്ള ഏകദിന ശില്പശാല ആറിന് രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ശില്പശാലയിൽ മഹാത്മഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. സമിതി മെമ്പർ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ. പി. കെ. ജയശ്രീ സന്ദേശം നൽകും.

Advertisement
Advertisement