മംമ്‌ത മോഹൻദാസ് കോയമ്പത്തൂരിൽ

Saturday 04 March 2023 2:03 AM IST

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിന്റെ തുടർചിത്രീകരണം മാർച്ച് 6ന് കോയമ്പത്തൂരിൽ നടക്കും. മംമ്‌ത മോഹൻദാസ് പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിക്കുക. ദിലീപും തമന്നയും ഒരുമിച്ചുള്ള ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം കൂടി അവശേഷിക്കുന്നുണ്ട്. ഇതോടെ ചിത്രീകരണം പൂർത്തിയാവും. ബാന്ദ്രയിൽ പ്രധാന കഥാപാത്രത്തെയാണ് മംമ്‌ത അവതരിപ്പിക്കുന്നത്. മൈ ബോസ്, അരികെ, കോടതി സമക്ഷം ബാലൻ വക്കീൽ, ടു കൺട്രീസ് എന്നീ ചിത്രങ്ങൾക്കു ശേഷം ദിലീപും മംമ‌്‌തയും ഒരുമിക്കുന്ന ചിത്രമാണ്. അതേസമയം ആസിഫ് അലിയുടെ നായികയായി അഭിനയിക്കുന്ന മഹേഷും മാരുതിയും ആണ് റിലീസിന് ഒരുങ്ങുന്ന മംമ്‌ത മോഹൻദാസ് ചിത്രം. മാർച്ച് 10ന് ചിത്രം റിലീസ് ചെയ്യും. റസൂൽപൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തിൽ ആസിഫും മംമ്‌തയും ഒരുമിക്കുന്നുണ്ട്.