ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാവുന്നു വധു സബ
ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷൻ - സബ ആസാദ് വിവാഹം നവംബറിൽ നടക്കുമെന്ന് റിപ്പോർട്ട്.ഏറെ നാളായി ലിവിംഗ് റിലേഷിപ്പിലാണ് ഇരുവരും.മുംബെയ് ജുഹു വെർസോവ ലിങ്ക് റോഡിൽ പണികഴിപ്പിച്ച ആഡംബര വസതിയുടെ ഇന്റീരിയർ ജോലികൾ പൂർത്തിയാകുന്ന തിരക്കിലാണ് ഹൃതികും സബയും .ഇതിനുശേഷമാണ് വിവാഹം. മന്നത്ത് എന്ന പേരിലുള്ള കെട്ടിടത്തിന്റെ മൂന്നു നിലകളിലായാണ് അപ്പാർട്ട്‌മെന്റുകൾ സ്ഥിതിചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ഹൃതിക്കും സബയും പരിചയപ്പെടുന്നത്. ഹൃത്വികന്റെ രണ്ടാം വിവാഹമാണ്. മാതൃകാ ദമ്പതികളെന്ന് വിശേഷിപ്പിച്ചിരുന്ന ഹൃതിക റോഷനും സൂസൈയ്‌ൻ ഖാനും പതിനാലു വർഷത്തെ ദാമ്പത്യജീവിതത്തിനു വിരാമമിട്ടത് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഇരുവരും വീണ്ടും ഒരുമിക്കുമെന്ന് വാർത്തകൾ ഇടക്കാലത്ത് ഉയർന്നെങ്കിലും ഉണ്ടായില്ല. മക്കളായ ഹ്രിദാനും ഹ്രിഹാനുവേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു.അതേസമയം സോണി ലിവിൽ സ്ട്രീം ചെയ്യുന്ന റോക്കറ്റ് ബോയ്‌സ് സീരിസിൽ ആണ് സബ അവസാനം അഭിനയിച്ചത്. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദീ റീമേക്കാണ് അവസാനം റിലീസ് ചെയ്ത ഹൃതിക് ചിത്രം. സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി വിവാഹമായിരുന്നു ബി ടൗണിൽ അവസാനം നടന്നത്. ഇനി ഹൃത്വിക് റോഷൻ, സബ ആസാദ് വിവാഹമെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു.