അച്ഛൻ ഒരു വാഴ വെച്ചു,​ നിരഞ്ജും എ.വി അനൂപും ആത്മീയയും

Saturday 04 March 2023 2:11 AM IST

നിരഞ്ജ് മണിയൻപിള്ള രാജു,എ .വി അനൂപ്, ആത്മീയ രാജൻ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് സംവിധാനം ചെയ്യുന്ന അച്ഛൻ ഒരു വാഴ വെച്ചു കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു.

മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,ശരത് അപ്പാനി,ഭഗത് മാനുവൽ,സോഹൻ സീനു ലാൽ,ഫുക്രു, അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.മനു ഗോപാൽ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. എ .വി. എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. വി അനൂപ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു. കെ. ജയകുമാർ, സുഹൈൽ കോയ,മനു മഞ്ജിത്ത്,സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത പകരുന്നു. എഡിറ്റർ-വി .സാജൻ.പ്രൊഡക്ഷൻ കൺട്രോളർ-വിജയ് ജി .എസ്, കല-ത്യാഗു തവനൂർ, മേക്കപ്പ്-പ്രദീപ് രംഗൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,പി .ആർ ഒ എ .എസ്.ദിനേശ്.